Quantcast

കോവിഡ്: ദിനേന പതിനായിരം രോഗപരിശോധനകള്‍ നടത്താനൊരുങ്ങി ഖത്തര്‍

ലബോറട്ടറികളുടെ എണ്ണം കൂട്ടും

MediaOne Logo

PC Saifudheen

  • Published:

    14 May 2020 7:36 AM IST

കോവിഡ്: ദിനേന പതിനായിരം രോഗപരിശോധനകള്‍ നടത്താനൊരുങ്ങി ഖത്തര്‍
X

കോവിഡ് പരിശോധനകളുടെ എണ്ണം ഇരട്ടിയിലധികമായി കൂട്ടാനൊരുങ്ങി ഖത്തര്‍. നിലവില്‍ അയ്യായിരം ടെസ്റ്റുകള്‍ ദിനേന നടത്തുന്നുണ്ട്. വരും ആഴ്ച്ചകളില്‍ ഇത് പതിനായിരമായി ഉയര്‍ത്താനാണ് നീക്കം.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലബോറട്ടറി വിഭാഗം മേധാവി ഡോ.ഇനാസ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്‍റെ ഭാഗമായി രാജ്യത്ത് കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം കൂട്ടും. ഇതിനായുള്ള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

TAGS :

Next Story