ഖത്തറില്‍ 1153 പുതിയ കോവിഡ് ബാധിതര്‍
190 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തന്നെ തുടരുന്നു. പുതുതായി 1153 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 29,425 ആയി. പ്രവാസികള്‍ തന്നെയാണ് പുതിയ രോഗബാധിതരില്‍ കൂടുതലുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ 190 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ ഇതോടെ 3546 ആയി ഉയര്‍ന്നു.
രോഗപരിശോധനകളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

