Quantcast

ഖത്തറില്‍ ഈദ് പൊതു അവധി 19 ന് തുടങ്ങും

വാരാന്ത്യ അവധിയുള്‍പ്പെടെ മൊത്തം 12 ദിവസം അവധി ലഭിക്കും

MediaOne Logo

PC Saifudheen

  • Published:

    17 May 2020 5:50 PM IST

ഖത്തറില്‍ ഈദ് പൊതു അവധി 19 ന് തുടങ്ങും
X

ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. വരുന്ന പത്തൊമ്പത് ചൊവ്വാഴ്ച്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് മെയ് 31 ന് മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി പുനരാരംഭിക്കേണ്ടത്. ഇതോടെ മൊത്തം 12 ദിവസം അവധി ലഭിക്കും.

വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഈ അവധി ബാധകമാകും.

അതെ സമയം ഖത്തറിലെ ബാങ്കുകള്‍ക്കുള്ള അവധിയും ഈദ് പ്രവര്‍ത്തന സമയവുമെല്ലാം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രത്യേകമായി അറിയിക്കും

Next Story