ഖത്തറില്‍ 1365 പേര്‍ക്ക് കൂടി കോവിഡ്
രോഗം ഭേദമാകുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു

ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും. അതെ സമയം 529 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4899 ആയി.
Next Story
Adjust Story Font
16

