Quantcast

ഖത്തറില്‍ 1637 പേര്‍ക്ക് കൂടി കോവിഡ്

735 പേര്‍ക്ക് കൂടി അസുഖം ഭേദമായി

MediaOne Logo

PC Saifudheen

  • Published:

    19 May 2020 5:17 PM IST

ഖത്തറില്‍ 1637 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു.‌ 1436 പേര്‍ക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 35,000 കടന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 24 പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ ഐസിയുവില്‍ കഴിയുന്നവര്‍ 163 ആയി.

അതിനിടെ 735 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേട‌ിയവര്‍ 5634 ആയി

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അടുത്തിടപഴകിയതാണ് രാജ്യത്ത് കോവിഡ് പകര്‍ച്ച കൂടാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

TAGS :

Next Story