ഖത്തറില്‍ 1436 പേര്‍ക്ക് കൂടി കോവിഡ്
529 പേര്‍ക്ക് കൂടി അസുഖം ഭേദമായി

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. 1436 പേര്‍ക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 19 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ 529 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 4899 ആയി
കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അടുത്തിടപഴകിയതാണ് രാജ്യത്ത് കോവിഡ് പകര്‍ച്ച കൂടാന്‍ കാരണമായതെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
Next Story
Adjust Story Font
16

