Quantcast

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, രോഗമുക്തി നേടിയവര്‍ കുത്തനെ ഉയര്‍ന്നു

പുതുതായി 1492 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

MediaOne Logo

PC Saifudheen

  • Published:

    20 May 2020 5:11 PM IST

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, രോഗമുക്തി നേടിയവര്‍ കുത്തനെ ഉയര്‍ന്നു
X

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഒരു മരണം കൂടി. 62 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. നേരത്തെ തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കോവിഡ് കൂടി ബാധിച്ചതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം പതിനാറായി.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ രാജ്യം വീണ്ടും റെക്കോര്‍ഡ് കുറിച്ചു. 966 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. രോഗവിമുക്തിയില്‍ ഒറ്റ ദിനം പുറത്തുവരുന്ന ഏറ്റവും കൂടിയ കണക്കാണിത്.

അതെ സമയം പുതുതായി 1492 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 37097 ആയി

270 പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പതിനേഴ് പേരെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

ആകെ 172 കോവിഡ് രോഗികളാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്

TAGS :

Next Story