Quantcast

ഖത്തറില്‍ കോവിഡ് മരണം പതിനേഴായി, 688 പേര്‍ക്ക് കൂടി രോഗമുക്തി

പുതുതായി 1554 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

MediaOne Logo

PC Saifudheen

  • Published:

    21 May 2020 6:38 PM IST

ഖത്തറില്‍ കോവിഡ് മരണം പതിനേഴായി, 688 പേര്‍ക്ക് കൂടി രോഗമുക്തി
X

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. 62 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം ഇതോടെ പതിനേഴായി.

പുതുതായി 1554 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 38,651 ആയി

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നത് ആശ്വാസകരമാണ്. 688 പേര്‍ക്ക് കൂടിയാണ് ഏറ്റവും ഒടുവിലായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 7288 ആയി

323 പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനകം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.1555 പേരാണ് നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 171 പേര്‍ ഐസിയുവിലാണ്

TAGS :

Next Story