അടുത്തയാഴ്ച്ച ദോഹയില്‍ നിന്നും കേരളത്തിലേക്ക് 5 സര്‍വീസുകള്‍, കരിപ്പൂരിലേക്കില്ല
മൂന്നാം ഷെഡ്യൂളില്‍ ദോഹയില്‍ നിന്നും സര്‍വീസുള്ളത് കേരളത്തിലേക്ക് മാത്രം

വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള പ്രവാസി മടക്കയാത്രയുടെ മൂന്നാം ഷെഡ്യൂള്‍ എയര്‍ ഇന്ത്യ പുറത്തിറക്കി. ദോഹയില്‍ നിന്നും അഞ്ച് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അഞ്ചും കേരളത്തിലേക്കാണ്.
- വരുന്ന 29 ന് കണ്ണൂരിലേക്കാണ് ആദ്യ സര്‍വീസ്
- പ്രാദേശിക സമയം ഉച്ചയ്ക്ക് 01.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരെത്തും
- മുപ്പതാം തിയതി കൊച്ചിയിലേക്കാണ് രണ്ടാം സര്‍വീസ്
- ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും
- ജൂണ്‍ രണ്ടിന് കൊച്ചിയിലേക്ക് തന്നെയാണ് മൂന്നാമത്തെ സര്‍വീസ്
- ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും
- ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സര്‍വീസ്
- ദോഹയില്‍ നിന്നും ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും
- ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്
- ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും
അതെ സമയം കോഴിക്കോട്ടേക്ക് വരുന്ന ഷെഡ്യൂളില്‍ സര്‍വീസുകളില്ല
Next Story
Adjust Story Font
16

