ഖത്തറില്‍ രണ്ട് കോവിഡ് മരണം കൂടി; മരണ സംഖ്യ 23 ആയി
പുതുതായി 1501 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. 66,53 വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ മൊത്തം മരണ സംഖ്യ 23 ആയി.
പുതുതായി 1501 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 43,714 ആയി
അതിനിടെ 657 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 9170 ആയി. 256 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 24 പേരെ ഐസിയുവിലേക്ക് മാറ്റി. ആകെ 188 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്
Next Story
Adjust Story Font
16

