Quantcast

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി;ആകെ മരണം മുപ്പതായി

പുതുതായി 1748 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

MediaOne Logo

PC Saifudheen

  • Published:

    27 May 2020 4:40 PM IST

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി;ആകെ മരണം മുപ്പതായി
X

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം രണ്ട് പേരുടെ മരണങ്ങള്‍ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 75,68 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ രാജ്യത്ത് മുപ്പതായി.

അതെ സമയം 1748 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 1439 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 13,283 ആയി

രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പുതുതായി പന്ത്രണ്ട് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്

TAGS :

Next Story