വന്ദേഭാരത് മിഷന്‍; ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍
വന്ദേഭാരത് മിഷനിന്‍റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ആറാമത്തെ വിമാനമാണ് ദോഹയില്‍ നിന്നും നാളെ കണ്ണൂരിലേക്ക് തിരിക്കുന്നത്

വന്ദേഭാരത് മിഷന്‍ വഴിയുള്ള പ്രവാസി മടക്കയാത്രയുടെ മൂന്നാം ഘട്ട ഷെഡ്യൂളില്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കുന്നു. ദോഹയില്‍ നിന്നും കണ്ണൂരിലേക്കാണ് നാളെ സര്‍വീസുള്ളത്. മൊത്തം അഞ്ച് സര്‍വീസുകളാണ് ഈ ഷെഡ്യൂളില്‍ ഖത്തറില്‍ നിന്നുള്ളത്.
വന്ദേഭാരത് മിഷനിന്‍റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ആറാമത്തെ വിമാനമാണ് ദോഹയില്‍ നിന്നും നാളെ കണ്ണൂരിലേക്ക് തിരിക്കുന്നത്. ഉച്ചയ്ക്ക് 1.15ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരിലെത്തും. 177 പേരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നത്.
ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, ഗുരുതരരോഗമുള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തിലും കൂടുതല്‍ പരിഗണന നല്‍കിയതെന്ന് യാത്രക്കാരുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുന്നതിനുള്ള പ്രത്യേക സമിതിയുടെ അധ്യക്ഷന്‍ കെഎം വര്‍ഗീസ് മീഡിയവണിനോട് പറഞ്ഞു. ഇതില്‍ യാത്ര ചെയ്യേണ്ട 177 പേരും നേരത്തെ തന്നെ ദോഹ ഐസിസി ഓഫീസിലെത്തി ടിക്കറ്റുകള്‍ കൈപറ്റിയിരുന്നു. ഈ ഘട്ടത്തിലുള്ള രണ്ടാം വിമാനം മറ്റന്നാള്‍ കൊച്ചിയിലേക്കാണ്. ഇതിലേക്കുള്ള യാത്രക്കാരുടെ ടിക്കറ്റ് കൈമാറലും പൂര്‍ത്തിയായിട്ടുണ്ട്.
Adjust Story Font
16

