Quantcast

പ്രവാസികള്‍ക്ക് ആശ്വസിക്കാം;ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉടന്‍

കെഎംസിസി രജിസ്ട്രേഷന്‍ തുടങ്ങി, ഇന്‍കാസ്, മീഡിയവണ്‍-ഗള്‍ഫ് മാധ്യമം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഉടന്‍

MediaOne Logo

PC Saifudheen

  • Published:

    29 May 2020 5:53 PM IST

പ്രവാസികള്‍ക്ക് ആശ്വസിക്കാം;ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉടന്‍
X

വിവിധ കാരണങ്ങളാല്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയും നാട്ടില്‍ പോകാനാഗ്രഹിച്ചിട്ടും അവസരം കിട്ടാതെ വിഷമിക്കുകയും ചെയ്യുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വരുന്നു. ഖത്തറിലെ വിവിധ പ്രവാസി അസോസിയേഷനുകളും സ്ഥാപനങ്ങളുമാണ് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ ഒരുക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചതായാണ് എംബസി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഖത്തര്‍ കെഎംസിസി ഇതിന്‍റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന പ്രസിഡന്‍റ് എസ്എഎം ബഷീര്‍ അറിയിച്ചു. രോഗികൾ, ഗർഭിണികൾ, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരി കെ പോകാൻ കഴിയാത്തവർ, മുതിർന്ന പൗരൻമാർ, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോ വാൻ കഴിയാത്തവര്‍, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, തുടങ്ങിയവർക്കും‍ അവരുടെ കുടുംബങ്ങൾക്കും മുന്‍ഗണന നല്‍കുന്നതാണെന്നും എസ്എഎം ബഷീര്‍ വ്യക്തമാക്കി. നിയമാനുസൃതമായ രേഖകളുള്ളവരും ഖത്തര്‍ നിയമപ്രകാരം യാത്രകള്‍ക്ക് വിലക്കില്ലാത്തവരും മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂവെന്നും വിവിധ സര്‍ക്കാരുകളുടെ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും അനുസരിച്ചായിരിക്കും യാത്രയെന്നും അറിയിപ്പില്‍ പറയുന്നു

അതെ സമയം കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ശ്രമിക്കുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ വേണ്ടി ആരംഭിച്ച മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതി വഴി മീഡിയവണ്‍-ഗള്‍ഫ് മാധ്യമം സ്ഥാപനങ്ങളും ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

വന്ദേഭാരത് മിഷന്‍ വഴി വളരെ കുറച്ച് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയുന്നുള്ളൂവെന്നതിനാലും അര്‍ഹരായവര്‍ക്ക് ഇപ്പോഴും അവസരം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനാലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് വലിയ ഉപകാരമാകും

TAGS :

Next Story