ഖത്തറില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; മരണ സംഖ്യ 36 ആയി
5205 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി

ഖത്തറില്‍ കോവിഡിനെ തുടര്‍ന്നുള്ള മരണം തുടരുന്നു. മൂന്ന് പേരുടെ മരണം കൂടിയാണ് ഒടുവിലായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36 ആയി. 84, 65, 48 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്.
1993 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 52,907 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്.
അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 5205 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 20,604 ആയി. ഗുരുതരമായ രോഗമുണ്ടെന്ന് കണ്ടെത്തിയ 20 പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആകെ 216 പേരാണ് ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലുള്ളത്.
Next Story
Adjust Story Font
16

