കോവിഡ്: ഖത്തറില്‍ രണ്ട് മരണം കൂടി; മരണസംഖ്യ നാല്‍പ്പതായി
പുതുതായി 1523 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി മരിച്ചു. 50,58 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ നാല്‍പ്പതായി.
പുതുതായി 1523 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 58,433 ആയി. ഇതില്‍ 22 പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 240 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്.
അതെസമയം 3147 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവര്‍ 33437 ആയി
Next Story
Adjust Story Font
16

