Quantcast

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി;മരണ സംഖ്യ 45 ആയി

പുതുതായി 1901 പേര്‍ക്ക് കൂടി രോഗബാധ

MediaOne Logo

PC Saifudheen

  • Published:

    3 Jun 2020 6:04 PM IST

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി;മരണ സംഖ്യ 45 ആയി
X

ഖത്തറില്‍ രണ്ട് പേര്‍ കൂടി കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 48,53 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 45 ആയി.

പുതുതായി 1901 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 62,160 ആയി.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ് വന്നിട്ടുണ്ട്. 1506 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തര്‍ 37,542 ആയി.

കാര്യമായ അസുഖമുള്ള 245 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 15 പേരെ കൂടി ഐസിയുവിലേക്കും മാറ്റിയിട്ടുണ്ട്. ആകെ 237 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്.

5339 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ നിര്‍ണയ പരിശോധന നടത്തിയത്.‌ ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തി നാനൂറ്റി മുപ്പത്തിയേഴായി.

TAGS :

Next Story