കോവിഡ്; ഖത്തറിലെ വിവിധ നിയന്ത്രണങ്ങളില്‍ ഇളവുകള്‍
സ്വകാര്യകാറുകളില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം, വിനോദങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്ക് വേണ്ട

ഖത്തറില്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതനുസരിച്ച് നാളെ മുതല്‍ നിലവില്‍ വരുന്ന വിവിധ ഇളവുകള്‍ താഴെ പറയുന്നവയാണ്
- സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി നീട്ടി (നിലവില്‍ ഇത് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു)
- സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാവൂവെന്ന നിബന്ധന നീക്കി. ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സഞ്ചരിക്കാം.
- താമസകേന്ദ്രങ്ങള്‍ക്കകത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്ക് ധരിക്കേണ്ടതില്ല. മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിച്ചേ വിനോദങ്ങളാകാവൂ. എന്നാല്‍ കൂടുതല്‍ പേര്‍ തടിച്ചുകൂടാന്‍ പാടില്ല
- കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പകുതിയാളുകള്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന തുടരും
Next Story
Adjust Story Font
16

