കോവിഡ്: ഖത്തറില്‍ 3 മരണം കൂടി; മരണസംഖ്യ 54 ആയി
പുതുതായി 1595 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. 68 വയസ്സുള്ള രണ്ട് പേരും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 54 ആയി
പുതുതായി 1595 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഇതോടെ 68,790 ആയി.
പുതുതായി 1811 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗമുക്തര്‍ 44,338 ആയി.
കാര്യമായ രോഗങ്ങളുള്ള 135 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 22 പേരെ കൂടി ഐസിയുവിലേക്ക് മാറ്റി. നിലവില്‍ 245 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളത്.
Next Story
Adjust Story Font
16

