Quantcast

ഖത്തറില്‍ ഇഹ്തിറാസ് ആപ്പ് ഇനി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും

ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ‘വിസ രജിസ്ട്രേഷന്‍’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

MediaOne Logo

PC Saifudheen

  • Published:

    7 Jun 2020 4:57 PM IST

ഖത്തറില്‍ ഇഹ്തിറാസ് ആപ്പ് ഇനി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും
X

കോവിഡ് പ്രതിരോധത്തിനും മുന്‍കരുതലിനുമായി ഖത്തര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കൂടി ലഭ്യമാക്കി വിപുലീകരിച്ചു. നിലവില്‍ ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണെന്ന നിയമം വരികയും ആപ്പില്‍ കോവിഡ് നെഗറ്റീവ്(പച്ച ബാര്‍കോഡ്) കാണിക്കുന്നവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂവെന്ന് രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും തീരുമാനമെടുക്കുകയും ചെയ്തതോടെ സന്ദര്‍ശക വിസയിലുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പ് വിപുലീകരിച്ചത്.

നിലവില്‍ പുതുതായി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ QID REGISTRATION, VISA REGISTRATION എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ VISA REGISTRATION തെരഞ്ഞെടുത്താണ് സന്ദര്‍ശക വിസയിലുള്ളവര്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്.

നിലവില്‍ ആന്‍ഡ്രോഡിയ് ഫോണുകളിലെ പ്ലേ സ്റ്റോറില്‍ പുതിയ വേര്‍ഷന്‍ ലഭ്യമാണ്. ഐ ഫോണില്‍ ഉടന്‍ ലഭ്യമാകും.

TAGS :

Next Story