കോവിഡ്: ഖത്തറില്‍ അ‍ഞ്ച് മരണം കൂടി; മൊത്തം മരണം 62 ആയി

പുതുതായി 1721 പേര്‍ക്ക് രോഗബാധ

MediaOne Logo

PC Saifudheen

  • Updated:

    2020-06-09 12:42:22.0

Published:

9 Jun 2020 12:42 PM GMT

കോവിഡ്: ഖത്തറില്‍ അ‍ഞ്ച് മരണം കൂടി; മൊത്തം മരണം 62 ആയി
X

ഖത്തറില്‍ കോവിഡ് രോഗബാധ മൂലമുള്ള മരണസംഖ്യ ഉയര്‍ന്നു. പുതുതായി 5 പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 80,78,74,65,53 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 62 ആയി ഉയര്‍ന്നു.

1721 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 71,879 ആയി.

അതെ സമയം 1634 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ഇതോടെ ആകെ രോഗമുക്തര്‍ 47,569 ആയി.

അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് 16 പേരെ കൂടി ഐസിയുവിലേക്ക് മാറ്റി. ആകെ 236 പേരാണ് നിലവില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നത്

TAGS :

Next Story