വന്ദേഭാരത് മിഷന്‍; ദോഹയില്‍ നിന്നും കേരളത്തിലേക്ക് അഞ്ച് അധിക സര്‍വീസുകള്‍
ഈ മാസം 19 മുതല്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളിലാണ് അഞ്ച് സര്‍വീസുകള്‍ കൂടി അനുവദിച്ചത്

ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ സര്‍വീസുകളുടെ പുതുക്കിയ ഷെഡ്യൂള്‍ പുറത്തിറക്കി. ഈ മാസം മുപ്പത് വരെയുള്ള ഷെഡ്യൂളിലായി അഞ്ച് സര്‍വീസുകള്‍ കൂടിയാണ് ഖത്തറില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. ഈ മാസം ഒമ്പത് മുതല്‍ പത്തൊമ്പത് വരെ അനുവദിച്ച പതിനഞ്ച് സര്‍വീസുകള്‍ക്ക് പുറമെയാണ് ഈ അഞ്ച് സര്‍വീസുകള്‍
അധിക സര്‍വീസുകളുടെ തിയതിയും സമയക്രമവും താഴെ
- 24/06-ദോഹ To കൊച്ചി, പുറപ്പെടല്‍ 03.05 pm, എത്തിച്ചേരല്‍ -10 pm
- 26/06-ദോഹ To തിരുവനന്തപുരം, പുറപ്പെടല്‍ 11.30 am, എത്തിച്ചേരല്‍ -06.30 pm
- 27/06-ദോഹ To തിരുവനന്തപുരം, പുറപ്പെടല്‍ 02.20 pm, എത്തിച്ചേരല്‍ -09.20 pm
- 29/06-ദോഹ To കണ്ണൂര്‍, പുറപ്പെടല്‍ 11.55 am, എത്തിച്ചേരല്‍ -06.40 pm
- 30/06-ദോഹ To കോഴിക്കോട്, പുറപ്പെടല്‍ 11.50 am, എത്തിച്ചേരല്‍ -06.35 pm
Next Story
Adjust Story Font
16

