ഖത്തറില്‍ പൊതുഗതാഗതം സെപ്തംബറോടെ പുനസ്ഥാപിക്കും
ദോഹ മെട്രോ, കര്‍വ ബസ് തുടങ്ങി സര്‍വീസുകള്‍ സെപ്തംബറോടെ ചലിച്ചുതുടങ്ങും

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാന്‍ ഭരണകൂടം തീരുമാനിച്ചു. ആദ്യ ഘട്ടം വരുന്ന പതിനഞ്ചിന് ആരംഭിക്കുമെങ്കിലും പൊതു ഗതാഗത മേഖല പൂര്‍ണമായും പുനസ്ഥാപിക്കപ്പെടാന്‍ മാസങ്ങളെടുക്കും.
നാലാം ഘട്ടമായ സെപ്തംബറോടെ ദോഹ മെട്രോയും കര്‍വ ബസ് സര്‍വീസും ഭാഗികമായി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അറിയിപ്പ്. എന്നാല്‍ കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകളെല്ലാം പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക.
ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിയോടെ സെപ്തംബറില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ക്കും അനുമതി നല്‍കും. ഗതാഗത മേഖലയിലെ മറ്റ് നിയന്ത്രണങ്ങള്‍ എടത്തുനീക്കുന്ന വിവിധ ഘട്ടങ്ങള്‍ താഴെ
ആദ്യഘട്ടം-ജൂണ്‍ 15
- അത്യാവശ്യസാഹചര്യങ്ങളിലുള്ളവര്‍ക്ക് മാത്രം ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി. തിരിച്ചുവരുമ്പോള്‍ സ്വന്തം ചിലവില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്‍റൈന് വിധേയമാകണം
- സ്വകാര്യ ബോട്ടുകള്‍ക്ക് അനുമതി
രണ്ടാം ഘട്ടം-ജൂലൈ 1
- കപ്പലുകള്‍ക്കും വലിയ ബോട്ടുകള്‍ക്കും അനുമതി (യാത്രക്കാര്‍ പത്തില്‍ കൂടരുത്)
മൂന്നാം ഘട്ടം-ഓഗസ്റ്റ്
- കോവിഡ് വ്യാപനം കുറഞ്ഞ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി വിസയുള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
- ഡ്രൈവിങ് സ്കൂളുകള്‍ക്കും അനുമതി
നാലാം ഘട്ടം-സെപ്തംബര്‍
- ദോഹ മെട്രോ, കര്‍വ ബസുകള്‍ തുടങ്ങിയ ഘട്ടംഘട്ടമായി സര്‍വീസ് നടത്തിത്തുടങ്ങും
- ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതിക്കനുസരിച്ച് വിമാന സര്‍വീസ് കൂട്ടും
- ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് അനുമതി
Next Story
Adjust Story Font
16

