തടസ്സങ്ങള്‍ നീങ്ങി; ഇന്‍കാസ് ഖത്തറിന്‍റെ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് ദോഹയില്‍ നിന്ന് പുറപ്പെടും
പ്രവാസി സംഘടന ദോഹയില്‍ നിന്നും നടത്തുന്ന ആദ്യ ചാര്‍ട്ടേര്‍ഡ് സര്‍വീസ്

നീണ്ട കാത്തിരിപ്പിനും മുറവിളികള്‍ക്കുമൊടുക്കം പ്രവാസി സംഘടന നടത്തുന്ന ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് ഖത്തറില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടും. കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറാണ് ചാര്‍ട്ടേര്‍ഡ് സര്‍വീസ് നടത്തുന്നത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്കാണ് സര്‍വീസ്. 171 മുതിര്‍ന്നവരും ആറ് കുട്ടികളുമടക്കം 177 പേരാണ് വിമാനത്തില്‍ യാത്ര ചെയ്യുക. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇന്‍കാസിനായി സര്‍വീസ് നടത്തുന്നത്. ദോഹയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 01.40 നാണ് വിമാനം പുറപ്പെടുക. മുന്‍ഗണനാടിസ്ഥാനത്തില്‍ അടിയന്തിരസാഹചര്യത്തിലുള്ളവരെയാണ് സര്‍വീസിനായി തെരഞ്ഞെടുത്തതെന്ന് ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമല മീഡിയവണിനോട് പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഐസിബിഎഫിന്‍റെ ചാര്‍ട്ടേര്‍ഡ് വിമാനവും അടുത്ത ദിവസം സര്‍വീസ് നടത്തും. ദോഹയില്‍ നിന്നും ബാംഗ്ലൂരിലേക്കാണ് ഈ സര്‍വീസ്. ഇന്‍കാസ് വിമാനത്തിന് പിന്നാലെ കൂടുതല്‍ പ്രവാസി സംഘടനകള്‍ക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസിനുള്ള അനുമതി ലഭിക്കുമെന്നാണ് ഖത്തറിലെ പ്രവാസികളുടെ പ്രതീക്ഷ.
Adjust Story Font
16

