Quantcast

ഖത്തറില്‍ നിന്നുള്ള ആദ്യ സംഘടനാ ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നു;അഭിമാനത്തോടെ ഇന്‍കാസ് ഖത്തര്‍

ഐസിബിഎഫിന്‍റെ ബംഗളൂരു ചാര്‍ട്ടര്‍ വിമാനം ഇന്ന്

MediaOne Logo

PC Saifudheen

  • Published:

    15 Jun 2020 6:24 AM IST

ഖത്തറില്‍ നിന്നുള്ള ആദ്യ സംഘടനാ ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നു;അഭിമാനത്തോടെ ഇന്‍കാസ് ഖത്തര്‍
X

പ്രവാസി സംഘടന വഴിയുള്ള ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നു. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസ് ഖത്തറാണ് ദോഹയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടര്‍ സര്‍വീസൊരുക്കിയത്. അര്‍ദ്ധരാത്രി പുറപ്പെട്ട വിമാനം രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെത്തും,

മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നൊക്കെ പ്രവാസി സംഘടനകളുടെ ചാര്‍ട്ടര്‍ സര്‍വീസുകള്‍ തുടരുമ്പോഴും ഖത്തറില്‍ നിന്ന് അനുമതിയായിരുന്നില്ല. നീണ്ട പ്രയത്നങ്ങള്‍ക്കൊടുക്കമാണ് ഇന്‍കാസ് ഖത്തറിന്‍റെ സര്‍വീസിന് അനുമതി ലഭിച്ചത്. 171 മുതിര്‍ന്നവരും 6 കുട്ടികളുമടക്കം 177 യാത്രക്കാരുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇന്‍കാസിന് വേണ്ടി ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയത്

ഇന്‍കാസ് സര്‍വീസിന് പിന്നാലെ ഖത്തര്‍ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐസിബിഎഫിന്‍റെ ചാര്‍ട്ടര്‍ വിമാനം ഇന്ന് ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിക്കും. 184 പേരാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. പത്ത് പേരെ സൌജന്യമായാണ് കൊണ്ടുപോകുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് 980 റിയാല്‍ വീതമാണ് ഈടാക്കുന്നത്.

ആദ്യ വിമാനങ്ങള്‍ പറന്നുയര്‍ന്നതോടെ കെഎംസിസിയുടെതുള്‍പ്പടെ കൂടുതല്‍ സംഘടനകളുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ ഖത്തറില്‍ നിന്നും സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷ

TAGS :

Next Story