ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ആദ്യഘട്ടം ഇന്ന് മുതല്‍
പള്ളികളും പാര്‍ക്കുകളും സ്വകാര്യ ഹെല്‍ത്ത് സെന്‍ററുകളും ഭാഗികമായി തുറക്കും

കോവിഡിനെ പിടിച്ചുകെട്ടാനായി ഖത്തര്‍ നടപ്പില്‍ വരുത്തിയ വിവിധ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ ഘട്ടം ഘട്ടമായി നീക്കിത്തുടങ്ങുന്നു. ഇന്ന് മുതല്‍ ജൂലൈ ഒന്ന് വരെയുള്ള ആദ്യ ഘട്ടത്തില്‍ പല കേന്ദ്രങ്ങളും കര്‍ശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിശ്വാസികള്‍ക്ക് പള്ളികളിലെത്താം, പക്ഷെ നിബന്ധനകളുണ്ട്
- വിവിധയിടങ്ങളിലായി 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്,വെള്ളിയാഴ്ച്ച ജുമാ ഉണ്ടായിരിക്കുന്നതല്ല
- മാസ്ക്, കയ്യുറ, ഇഹ്തിറാസ് ആപ്പില്‍ പച്ച ബാര്‍കോഡ്, നമസ്കാരപ്പായ തുടങ്ങിയവ നിര്‍ബന്ധം
- വുളൂ വീട്ടില്‍ നിന്നും നിര്‍വഹിച്ചുവരണം, ടോയ്ലറ്റ് സൌകര്യവും പള്ളികളില്‍ ഉണ്ടാകില്ല
- നമസ്കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ സാമൂഹ്യഅകലം നിര്‍ബന്ധം
പാര്‍ക്കുകള്‍ തുറക്കുന്നു, പക്ഷെ വ്യായാമം മാത്രം
- അൽ വക്റ പാർക്ക്, അൽഖോർ പാർക്ക്, പാർക്ക് 66 അൽ ഖതീഫിയ, അൽ ശമാൽ സിറ്റി പാർക്ക്, അൽ സൈലിയ പാർക്ക്, അബൂനഖ്
ല, അൽ ദഫ്ന പാർക്ക്, മിയ പാർക്ക്, അൽ റയ്യാൻ പാർക്ക് എന്നിവയാണ് ഇന്ന് മുതല്‍ തുറന്നുകൊടുക്കുന്നത്. - എന്നാല്‍ വ്യായാമത്തിനെത്തുന്നവരെ മാത്രമെ പ്രവേശിപ്പിക്കൂ
- പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല
- പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഒമ്പത് വരെയും വൈകീട്ട് നാല് മുതല്‍ രാത്രി പത്ത് വരെയുമായിരിക്കും പാര്‍ക്കുകള്‍ വ്യായാമത്തിനായി തുറന്നുകൊടുക്കുക
- പാര്‍ക്കിലെത്തുന്നവര്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം നിര്‍ബന്ധം
ഷോപ്പിങ് സെന്‍ററുകളും സ്വകാര്യ ക്ലിനിക്കുകളും
- ഷോപ്പിങ് സെന്‍ററുകളിലെ ചെറിയ കടകള്‍ക്ക് മാത്രമാണ് തുറക്കാനനുമതി
- സ്വകാര്യഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് നാല്‍പ്പത് ശതമാനം മാത്രം സൌകര്യങ്ങളുപയോഗിച്ച് അടിയന്തിര സേവനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടങ്ങാം
Next Story
Adjust Story Font
16

