Quantcast

മലയാളി മടക്കയാത്ര: ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ കോഡ് നിര്‍ബന്ധം

കോവിഡ് ടെസ്റ്റ് വേണ്ടതില്ലെന്നും മുഖ്യമന്ത്രി

MediaOne Logo

PC Saifudheen

  • Published:

    17 Jun 2020 7:42 PM IST

മലയാളി മടക്കയാത്ര: ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ കോഡ് നിര്‍ബന്ധം
X

ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിന് പകരം കോവിഡ് പ്രതിരോധ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ കോഡ് മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആപ്ലിക്കേഷന്‍ പ്രകാരം കോവിഡ് രോഗിയല്ലെങ്കില്‍ യാത്രയ്ക്ക് അനുമതി നല്‍കാമെന്നതാണ് സര്‍ക്കാര്‍ തീരുമാനം.

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍, നോര്‍ക്ക ഡയറക്ടര്‍ സിവി റപ്പായി എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പരിഹാരം കൈക്കൊണ്ടത്. ട്രൂനെറ്റ്, റാപ്പിഡ്, സ്വാബ് ടെസ്റ്റുകളൊന്നും യാത്രക്കാര്‍ക്കായി പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നും ഇത്തരത്തിലൊരു പരിഹാര മാര്‍ഗം സ്വീകരിച്ചത്. ഇതോടെ വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് സര്‍വീസുകളില്‍ വരുന്നവര്‍ക്കെല്ലാം ഈ തീരുമാനം ബാധകമാകും. നിലവില്‍ ഖത്തരി ഐഡിയുള്ളവര്‍ക്കും സന്ദര്‍ശകവിസയിലുള്ളവര്‍ക്കും ഇഹ്തിറാസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

TAGS :

Next Story