വന്ദേഭാരത് സര്‍വീസ് അഞ്ചാം ഘട്ടം; ഖത്തര്‍ - ഇന്ത്യ സര്‍വീസുകള്‍ക്കായി ടിക്കറ്റ് ബുക്കിങ് തുടങ്ങി
ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള ഈ ഘട്ടത്തില്‍ ആകെ അഞ്ച് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്

വന്ദേഭാരത് സര്‍വീസ് അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്കായി ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ ആകെ അഞ്ച് സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ ഓഗസ്റ്റ് അഞ്ച് വരെ നിലനില്‍ക്കെയാണ് അഞ്ചാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 1 മുതല്‍ 15 വരെയുള്ള ഈ ഘട്ടത്തില്‍ എയര്‍ഇന്ത്യാ എക്സ്പ്രസ്സാണ് സര്‍വീസ് നടത്തുന്നത്. ആകെ പ്രഖ്യാപിച്ച 17 സര്‍വീസുകളില്‍ അഞ്ചെണ്ണമാണ് കേരളത്തിലേക്കുള്ളത്. ഓഗസ്റ്റ് 1 ന് കോഴിക്കോട്, അഞ്ചിന് കണ്ണൂര്‍, ആറിന് തിരുവനന്തപുരം, എട്ടിന് കോഴിക്കോട്, പതിമൂന്നിന് തിരുവനന്തപുരം എന്നിങ്ങനെയാണ് സര്‍വീസുകളുള്ളത്. ഈസര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ഇന്ത്യാ എക്സ്പ്രസ്സ് തുടങ്ങിയതായും ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അതെ സമയം വന്ദേഭാരത് നാലാം ഘട്ടത്തിലുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് അഞ്ച് വരെ നിലവിലുണ്ട്. ജൂലൈ 29 ന് കോഴിക്കോട്, കണ്ണൂര്‍, മുപ്പതിന് കൊച്ചി, 31 ന് തിരുവന്തപുരം എന്നിങ്ങനെയാണ് സര്‍വീസുള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടത്തുന്ന ഈ സര്‍വീസുകളിലേക്കുള്ള ബുക്കിങും നിലവില്‍ നടക്കുന്നുണ്ട്.
Adjust Story Font
16

