ത്യാഗസ്മരണകൾ പുതുക്കി ഖത്തറിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറോളം കേന്ദ്രങ്ങളിൽ കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ പെരുന്നാൾ നമസ്കാരം നടന്നു.

ത്യാഗസ്മരണകൾ പുതുക്കി ഖത്തറിലെ വിശ്വാസി സമൂഹവും ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറോളം കേന്ദ്രങ്ങളിൽ കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ പെരുന്നാൾ നമസ്കാരം നടന്നു.
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയെത്തിയ ബലിപെരുന്നാളിനെ ആശ്വാസത്തോടെയും പ്രതീക്ഷകളോടെയുമാണ് ഖത്തർ ജനത സ്വീകരിച്ചത്. പള്ളികളും ഈദ് ഗാഹുകളുമുൾപ്പെടെ 401 ഇടങ്ങളിൽ രാവിലെ അഞ്ച് മണി കഴിഞ്ഞ് പെരുന്നാൾ നമസ്കാരം നടന്നു. സാമൂഹിക അകലം പാലിച്ചുള്ള നമസ്കാരമായതിനാൽ തന്നെ പള്ളികളിലെത്തിയവരുടെ നിര റോഡുകളിലേക്ക് നീണ്ടിരുന്നു. അമീർ ഷെയ്ഖ് തമീം അൽതാനി അൽ വജ്‌ബാ ഈദ് ഗാഹിലാണ് പങ്കെടുത്തത്. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാൻ പ്രാര്‍ഥനകൾക്കൊപ്പം ഭരണകൂട നടപടികളോട് ചേർന്ന് നിന്നുള്ള ത്യാഗപൂർണമായ സഹകരണവും ഉണ്ടാവണമെന്ന് പെരുന്നാൾ പ്രഭാഷണത്തിൽ പണ്ഡിതർ ആഹ്വാനം ചെയ്തു
Adjust Story Font
16

