Quantcast

ഖത്തറില്‍ ഈ വെള്ളിയാഴ്ച മുതല്‍ 200 പള്ളികളില്‍ കൂടി ജുമാ നമസ്കാരം

മൊത്തം 400 പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

MediaOne Logo

  • Published:

    6 Aug 2020 12:08 AM IST

ഖത്തറില്‍ ഈ വെള്ളിയാഴ്ച മുതല്‍ 200 പള്ളികളില്‍ കൂടി ജുമാ നമസ്കാരം
X

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട ഇരുന്നൂറ് പള്ളികളില്‍ കൂടി ഈ വെള്ളിയാഴ്ച് മുതല്‍ ജുമാ നമസ്കാരം ആരംഭിക്കാന്‍ മതകാര്യമന്ത്രാലയം അനുമതി നല്‍കി. കഴിഞ്ഞയാഴ്ച്ച തുറന്ന ഇരുന്നൂറ് പള്ളികള്‍ക്ക് പുറമെയാണിത്. ഇതോടെ മൊത്തം നാനൂറ് പള്ളികളില്‍ ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ ജുമാ നമസ്കാരം പുനരാരംഭിക്കും. പുതുതായി അനുമതി ലഭിച്ച പള്ളികളുടെ ലിസ്റ്റ് മതകാര്യമന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സൈറ്റായ ഇസ്ലാം ഡോട്ട് ജിഒവിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൈദറിലാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ പള്ളികള്‍ക്ക് തുറക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. പതിനേഴെണ്ണം. അല്‍ വക്രയില്‍ പത്തും അല്‍ ഖോറില്‍ പതിനൊന്നും കര്‍ത്തിയാത്തില്‍ എട്ടും അബൂഹമൂറില്‍ അഞ്ചും അല്‍ റയ്യാനില്‍ നാലും മദീന ഖലീഫ തുമാമ എന്നിവിടങ്ങളില്‍ മൂന്ന് വീതവും അല്‍ സദ്ദ് ഐന്‍ ഖാലിദ് എന്നിവടങ്ങില്‍ രണ്ട് വീതവും പള്ളികളില്‍ ജുമാ പുനരാരംഭിക്കും.

ഓരോരുത്തരുടെയും താമസകേന്ദ്രങ്ങള്‍ക്കടുത്ത് ജുമാ നമസ്കാരമുള്ള പള്ളികളെ കുറിച്ച് അറിയാനായി പ്രത്യേക ഓണ്‍ലൈന്‍ സര്‍ച്ചിങ് സംവിധാനവും മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. https://www.islam.gov.qa/services/COVID19Mosques.aspx എന്ന ലിങ്കില്‍ കയറിയാല്‍ കാണുന്ന ഓപ്ഷനില്‍ സ്വന്തം താമസസ്ഥലം നല്‍കിയാല്‍ അവരവരുടെ അടുത്ത് ജുമാസൌകര്യമുള്ള പള്ളികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. നേരത്തെ പ്രഖ്യാപിച്ച പ്രത്യേക കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ പള്ളികളുടെ പ്രവര്‍ത്തനമാകാവൂവെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പരിശോധനാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്

TAGS :

Next Story