Quantcast

ഡോ ദീപക് മിത്തല്‍ ഖത്തറിലെ പുതിയ അംബാസഡറായി ചുമതലയേറ്റു

സ്ഥാനമൊഴിഞ്ഞ പി കുമരന് പകരമാണ് ദീപക് മിത്തല്‍ ചുമതലയേറ്റത്

MediaOne Logo

  • Published:

    6 Aug 2020 11:52 PM IST

ഡോ ദീപക് മിത്തല്‍ ഖത്തറിലെ പുതിയ അംബാസഡറായി ചുമതലയേറ്റു
X

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ഡോ ദീപക് മിത്തല്‍ ചുമതലയേറ്റു. ദോഹ വിമാനത്താവളത്തില്‍ ഖത്തര്‍ വിദേശകാര്യമന്ത്രാലയ പ്രതിനിധികള്‍, ഖത്തറിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുതിയ അംബാസിഡറെ സ്വീകരിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ ഔദ്യോഗികമായി അദ്ദേഹം സ്ഥാനമേറ്റെടുത്തു.

1998 IFS ബാച്ചുകാരനായ ഡോ. ദീപക് മിത്തല്‍ വിദേശകാര്യമന്ത്രാലയത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ഇറാന്‍ എന്നി രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ഖത്തറിലേക്ക് തിരിക്കുന്നതിന് മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരുമായി ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി. സേവനകാലാവധി പൂര‍്ത്തിയാക്കി മടങ്ങിയ മുന്‍ അംബാസിഡര്‍ പി കുമരന്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാകും.

TAGS :

Next Story