കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല; സാവിക്ക് പിഴ
ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ ചില താരങ്ങള്‍ക്കും പിഴ

മുന്‍ സ്പാനിഷ് ദേശീയ ഫുട്ബോള്‍ താരവും നിലവില്‍ ഖത്തറിലെ അല്‍സദ്ദ് ക്ലബ് പരിശീലകനുമായ സാവി ഹെര്‍ണാണ്ടസിന് കോവിഡ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ പതിനായിരം റിയാല്‍ പിഴയിട്ടു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നിരീക്ഷണകാലാവധി പൂര്‍ത്തിയാകാതെ ജോലിയില്‍ തിരികെ പ്രവേശിച്ചതിനാണ് നടപടിയെന്ന് ഖത്തരി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കോവിഡ് പോസിറ്റീവായിരുന്ന സാവി പിന്നീട് രോഗമുക്തി നേടിയിരുന്നു.
സാവിക്ക് പുറമെ ഖത്തറിലെ വിവിധ ക്ലബുകളിലെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഹസന്‍ അല്‍ ഹമ്മാദിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചേര്‍ന്ന അച്ചടക്ക സമിതി യോഗമാണ് നടപടി സ്വീകരിച്ചത്.
Next Story
Adjust Story Font
16

