Quantcast

മീഡിയവണ്‍ ഓണപ്പൂത്താലം സെപ്തംബര്‍ 18 ന്, പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തറിലെ കലാകാരന്മാര്‍ക്കൊപ്പം കേരളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഓണമഹോത്സവം

MediaOne Logo

  • Published:

    9 Sept 2020 12:03 AM IST

മീഡിയവണ്‍ ഓണപ്പൂത്താലം സെപ്തംബര്‍ 18 ന്, പോസ്റ്റര്‍ പ്രകാശനം ചെയ്തു
X

മീഡിയവണ്‍ ടിവി ഖത്തറിലെ പ്രവാസികള്‍ക്കായി അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം ഓണപ്പൂത്താലം സീസണ്‍ 3 സെപ്തംബര്‍ 18 വെള്ളിയാഴ്ച്ച അരങ്ങേറും. ഡിജിറ്റല്‍ സ്റ്റുഡിയോ പ്ലാറ്റ്ഫോമായ എസ്ഡി ലൈവ് വഴി അണിയിച്ചൊരുക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോ വെള്ളിയാഴ്ച്ച രാത്രി 7.30 മുതല്‍ മീഡിയവണ്‍ ഖത്തര്‍ ഫേസ് ബുക്ക് പേജ് വഴി സംപ്രേക്ഷണം ചെയ്യും.

പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ കഴിഞ്ഞ ദിവസം റേഡിയോ 98.6 സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു. മാധ്യമം മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി പരിപാടിയുടെ മുഖ്യ പ്രായോജകരായ ജിറ്റ്കോ ഗ്രൂപ്പ് ഓഫ് കംപനീസ് മാനേജിങ് ഡയറക്ടര്‍ നിസാര്‍ അഹമ്മദ് പയ്യൂരയിലിന് കൈമാറിയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

അതിജീവനത്തിന്‍റെ ആമോദം എന്ന പ്രമേയവുമായി ഒരുക്കുന്ന ഷോയില്‍ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ ഗായകര്‍ക്കൊപ്പം ഖത്തറിലെ പ്രഗത്ഭരായ പ്രവാസി ഗായകരും ഓണപ്പാട്ടുകളുമായി വേദിയിലെത്തും. മലയാള സിനിമയിലെ മുന്‍നിരഹാസ്യ താരങ്ങള്‍ അണിനിരക്കുന്ന കോവിഡ് കാലത്തെ ഓണം പ്രമേയമായ കോമഡി ഷോയാണ് പരിപാടിയുടെ മറ്റൊരു ഹൈലൈറ്റ്. കൂടാതെ കോവിഡ് പ്രമേയമാക്കി ഖത്തറിലെ കലാകാരന്മാര്‍ അണിനിരക്കുന്ന സ്കിറ്റുകള്‍, ഖത്തറിലെ വിവിധ കൂട്ടായ്മകള്‍ നടത്തുന്ന നൃത്ത പരിപാടികള്‍ തുടങ്ങിയവയും പരിപാടിക്ക് കൊഴുപ്പേകും

TAGS :

Next Story