കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൌജന്യമായി നല്‍കും- ഖത്തര്‍
ഈ മാസാവസാനമോ അല്ലെങ്കില്‍ അടുത്തമാസമോ ഈ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ ഖാല്‍ പറഞ്ഞു

കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറക്ക് ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൌജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ കുത്തിവെപ്പ് കണ്ടെത്തുന്നതിനായി പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒരു പക്ഷെ ആഴ്ച്ചകള്‍ക്കകം തന്നെ ഇത് സാധ്യമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സാര്‍സ് കോവിഡ് ടു രോഗത്തിനെതിരെയുള്ള കാന്‍ഡിഡേറ്റ് വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനായി ഇതിനകം എഫ്ഫൈസര്‍, ബയോ എന്‍ടെക് എന്നീ കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ട്. ഈ മാസാവസാനമോ അല്ലെങ്കില്‍ അടുത്തമാസമോ ഈ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ ഖാല്‍ പറഞ്ഞു
Adjust Story Font
16

