പുതുമോടിയോടെ ഖത്തര്‍ ഫുട്ബോള്‍ ടീം
ജഴ്സിയുള്‍പ്പെടെ മാറി, പുതിയ കിറ്റ് പുറത്തിറക്കി

ഖത്തര്‍ ഫുട്ബോള്‍ ടീമിന് പുതുമോടിയുടെ പ്രൌഢി. ടീമംഗങ്ങള്‍ക്കായി പുതിയ ജഴ്സി ഉള്‍പ്പെടെ പുതിയ ഒഫീഷ്യല്‍ കിറ്റ് പുറത്തിറക്കി. നേരത്തെയുള്ള ജഴ്സിയില്‍ നിന്നും വ്യത്യാസങ്ങളോടെയാണ് പുതിയ ഹോം, എവേ ജഴ്സികളും ഷോര്‍ട്സും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത മെറൂണ്‍ നിറത്തില്‍ ഖത്തര്‍ പതാക കൂടി സംയോജിപ്പിച്ചാണ് പുതിയ ഹോം ജഴ്സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറൂണ്‍ കരയോട് കൂടി വെള്ള നിറത്തിലുള്ളതിലാണ് പുതിയ എവേ ജഴ്സി. ഷോര്‍ട്സ്, ഷൂസ്, സോക്സ് തുടങ്ങിയവയെല്ലാം മാറ്റിയിട്ടുണ്ട്. ലോകോത്തര ബ്രാന്‍ഡായ നൈക്കാണ് ഖത്തറിന്‍റെയും ഒഫീഷ്യല്‍ കിറ്റ് സ്പോണ്‍സര്‍.
ലോകകപ്പ് ഫുട്ബോളില്‍ ആദ്യമായി പന്തുതട്ടാന്‍ രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ഖത്തര്‍ ടീമിന് പുതിയ ജഴ്സി പണി കഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്കും ഇതേ ജഴ്സിയായിരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
Adjust Story Font
16

