ഖത്തറിനെ തണുപ്പിക്കാന്‍ 'അല്‍ വസ്മി' വരുന്നു; മഴക്കാലം വെള്ളിയാഴ്ച മുതല്‍
ഇത്തവണ 52 ദിവസത്തോളം മഴയുണ്ടാകുമെന്നാണ് പ്രവചനം

അല്‍ വസ്മി എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷത്തെ മഴക്കാലം വരുന്ന വെള്ളിയാഴ്ചയോടെ ആരംഭിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 52 ദിവസത്തോളം ഈ സീസണില്‍ മഴയുണ്ടായേക്കാം. ഹെലിയാന്തമം ജെറാനിയം എന്നീ പൂക്കളുടെ കൃഷിക്ക് കൂടി ഈ മഴ ഗുണമാകുമെന്നതിനാലാണ് അല്‍ വസ്മി എന്ന പേര് സ്വീകരിച്ചതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം നല്ല രീതിയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പകല്‍സമയം ഉയര്‍ന്ന താപനില 35 ഉം കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തും. രാത്രിയില്‍ തണുപ്പ് കൂടും.
കാലാവസ്ഥാ മാറ്റത്തിന്‍റെ ഘട്ടത്തിലുണ്ടാവുന്ന പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളെ തൊട്ട് കരുതിയിരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. ആവശ്യമായ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക, കൈകള്‍ എപ്പോഴും അണുവിമുക്തമാക്കി സൂക്ഷിക്കുക, അസുഖ ബാധിതരായ ആളുകളുമായി അകലം പാലിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്
Adjust Story Font
16

