ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ഡിസംബര്‍ 31 വരെ നീട്ടി
നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ബുക്കിങ് ലഭ്യമെന്ന് ഡിസ്കവര്‍ ഖത്തര്‍

കോവിഡ് സാഹചര്യത്തില്‍ ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്കായി ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്‍റൈന്‍ നിബന്ധനകളാണ് ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് റിസ്ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്ന ഖത്തരി വിസക്കാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്. പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ വിസയുള്ള വിദേശികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ കഴിയൂ. ഏത് തരം ക്വാറന്‍റൈനാണ് വേണ്ടതെന്ന കാര്യം ഈ റീ എന്‍ട്രി പെര്‍മിറ്റില്‍ സൂചിപ്പിക്കും. നിലവില്‍ കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകും. ഈ രാജ്യങ്ങളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലുണ്ട്.
ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമായവര്‍ ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റ് വഴിയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്. നിലവില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലേക്ക് ബുക്കിങ് ലഭ്യമാണ്. ഡിസംബറിലേക്ക് 30 ഹോട്ടലുകളില്‍ ക്വാറന്‍റൈന്‍ സൌകര്യമുണ്ട്. ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ ഒരാഴ്ച്ചത്തേക്ക് 1950 റിയാല്‍ മുതലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഒരാഴ്ച്ചത്തേക്ക് 6168 റിയാല്‍ മുതലുമാണ് നിരക്ക്. ഭക്ഷണമുള്‍പ്പെടെയുള്ളതാണ് ഈ പാക്കേജ്
Adjust Story Font
16

