Quantcast

ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് നാളെ തുടക്കം

സൌജന്യ കുത്തിവെപ്പ് ലഭ്യമാക്കുന്നത് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി 70 ആശുപത്രികളിലൂടെ

MediaOne Logo

  • Published:

    20 Oct 2020 12:06 AM IST

ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് നാളെ തുടക്കം
X

ഖത്തര്‍ ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യകേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ചൊവ്വാഴ്ച്ച മുതല്‍ സൌജന്യ കുത്തിവെപ്പ് യജ്ഞം ആരംഭിക്കുന്നത്. ചൂടില്‍ നിന്നും തണുപ്പിലേക്ക് മാറുന്ന ഘട്ടത്തിലുണ്ടാകുന്ന പകര്‍ച്ചപ്പനി ജലജന്യ രോഗങ്ങള്‍ തുടങ്ങിയവ തടയുകയാണ് കുത്തിവെപ്പിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ, അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം സൌജന്യ കുത്തിവെപ്പ് ലഭ്യമാകും.ആറ് മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ എത്ര മുതിര്‍ന്നവര്‍ക്കും കുത്തിവെപ്പെടുക്കാം. ലക്ഷണങ്ങളൊന്നും കാണിക്കാത്ത കോവിഡ് പോസിറ്റീവുകാര്‍ക്കും ഈ വാക്സിനെടുക്കാം. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി എഴുപത് ആശുപത്രികളില്‍ ഇതിനുള്ള സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് ലക്ഷം ജനങ്ങളില്‍ കുത്തിവെപ്പ് നടത്തുകയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം പേരായിരുന്നു ടാര്‍ഗറ്റ്. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണത്തെ കുത്തിവെപ്പ് കാമ്പയിനെന്നത് ജനങ്ങള്‍ ഗൌരവത്തോടെ കാണണമെന്നും എല്ലാവരും കുത്തിവെപ്പ് സ്വീകരിക്കണമെന്നും ദോഹയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.

TAGS :

Next Story