മതപരമായ അവഹേളനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍, ഫുട്ബോള്‍ ഗാലറിയില്‍ പ്രവാചക പ്രകീര്‍ത്തന ബാനറുകള്‍
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന കാംപയിന് പിന്തുണയുമായി കൂടുതല്‍ സ്ഥാപനങ്ങള്‍

വിശ്വാസം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരം വിദ്വേഷ പ്രചാരണങ്ങളെയും പൂര്‍ണമായി എതിര്‍ക്കുന്നതായി ഖത്തര്‍. മതസ്പര്‍ദ്ധ വളര‍്ത്തുന്ന പരാമര്‍ശങ്ങള്‍ ജനപ്രതിനിധികളില്‍ നിന്നുമുണ്ടാവുന്നത് അംഗീകരിക്കാനാകില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും അതുവഴി അപകടകരമായ സാമൂഹിക സാഹചര്യം സംജാതമാക്കുകയും ചെയ്തിരിക്കുന്നു. ഖത്തര്‍ എല്ലാകാലത്തും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെയാണ് പിന്തുണയ്ക്കുന്നത്.അന്താരാഷ്ട്ര സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്കക്കും ഊന്നല്‍ നല്‍കിയുള്ള നിലപാടുകളാണ് ഖത്തര്‍ തുടര്‍ന്നും സ്വീകരിക്കുക. അതിനാല്‍ തന്നെ മതസ്പര്‍ദ്ധയുണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയും വിദ്വേശപ്രചാരണങ്ങള്‍ക്കെതിരെയും ആഗോള ജനത ഉണരണമെന്നും വാര്‍ത്താകുറിപ്പില്‍ ഖത്തര്‍ വ്യക്തമാക്കി.
അതിനിടെ പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ നടക്കുന്ന ഇസ്ലാം വിരുദ്ധ നീക്കങ്ങൾക്കെതിരെ ഖത്തറില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആഭ്യന്തര ഫുട്ബോള്‍ ലീഗായ സ്റ്റാര്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് മത്സരങ്ങള്‍ക്കിടെ ഗാലറിയുടെ വിവിധ വശങ്ങളിലായി പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ല കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നതും ശ്രദ്ധേയമായി.
ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ടുള്ള ക്യാംപയിന് പിന്തുണയുമായി കൂടുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രംഗത്ത് വന്നു. അപ്രൂവ്ഡ് മാര്‍ക്കറ്റ് ആസ്പയര്‍ സോണ്‍, ഖുലൂദ് ഫാര്‍മസി, ലെ ട്രാന്‍ ബ്ലൂ റസ്റ്റോറന്‍റ് തുടങ്ങിയവയാണ് ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയത്. നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കുലര‍് പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ അല്‍മീരയില്‍ ആരംഭിച്ച ബഹിഷ്കരണ പ്രതിഷേധത്തിന് പിന്നാലെ ഖത്തര്‍ ഷോപ്പിങ് കോംപ്ലക്സ് ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂഖ് അല്‍ ബലാദി, ഫാമിലി ഫുഡ് സെന്‍റര്‍, തുടങ്ങിയവയും ചില ഹോം ഡെലിവറി ആപ്പുകളും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍ യൂണിവേഴ്സിറ്റി കഴിഞ്ഞ വെള്ളിയാഴ്ച്ച നടത്താനിരുന്ന ഫ്രഞ്ച് സാംസ്കാരിക വാരാചരണ പരിപാടികളും അനിശ്ചിതമായി റദ്ദാക്കിയിരുന്നു.
Adjust Story Font
16

