ഖത്തര്‍ റീഎന്‍ട്രി പെര്‍മിറ്റ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടാം
പെര്‍മിറ്റ് പുതുക്കാന്‍ വിവിധ നിബന്ധനകള്‍

കോവിഡ് സാഹചര്യത്തില്‍ ഖത്തറിലേക്ക് യാത്ര ചെയ്യാനുള്ള പ്രധാന നിബന്ധനയാണ് പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ്. ഖത്തരി വിസയുള്ളവര്‍ക്ക് മാത്രമാണ് ഈ പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയുക. പെര്‍മിറ്റ് ലഭിച്ച് ഒരു മാസത്തിനകം യാത്ര ചെയ്യണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. വിവിധ കാരണങ്ങളാല്‍ പല പ്രവാസികള്‍ക്കും ഈ സമയത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ കഴിയാതെ വരികയും വീണ്ടും പെര്‍മിറ്റിന് അപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തരി വിസക്കാര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് ഒരു മാസം കൂടി പെര്‍മിറ്റ് പുതുക്കാം.
നിലവിലുള്ള പെര്‍മിറ്റ് അവസാനിച്ച് ഒരു ദിവസത്തിനകം നീട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പെര്‍മിറ്റ് വേണ്ടയാള്‍ വിദേശത്ത് തന്നെയായിരിക്കണം എന്നിവയാണ് ഇതിനായുള്ള നിബന്ധനകള്‍. റീ എന്‍ട്രി പെര്‍മിറ്റിനായി ഒരുക്കിയിട്ടുള്ള പ്രത്യേക ഖത്തര്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ സംശയങ്ങള്‍ക്കായി ഖത്തറിലുള്ളവര്‍ക്ക് പ്രത്യേക ഹെല്‍പ്പ്ലൈന്‍ നമ്പറായ 109 ലോ ഖത്തറിന് പുറത്തുള്ളവര്‍ക്ക് 44069999 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്
Adjust Story Font
16

