ഖത്തറില്‍ ഈ മാസം എണ്ണ വില കുറയും
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അഞ്ച് ഖത്തര്‍ ദിര്‍ഹം വീതമാണ് കുറയുക.

ഖത്തറില്‍ നവംബര്‍ മാസം എണ്ണവില കുറയും. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അഞ്ച് ഖത്തര്‍ ദിര്‍ഹം വീതമാണ് കുറയുക.
ഒക്ടോബറിനെ അപേക്ഷിച്ച് നേരിയ കുറവ് വരുത്തിയാണ് ഖത്തര്‍ പെട്രോളിയം നവംബര്‍ മാസത്തിലെ എണ്ണ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രീമിയം പെട്രോള്‍, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് അഞ്ച് ഖത്തര്‍ ദിര്‍ഹം വില കുറയും. ഒക്ടോബറില്‍ ഒരു റിയാല്‍ 25 ദിര്‍ഹമായിരുന്നു പ്രീമിയം പെട്രോള്‍ ലിറ്ററിന്‍റെ നിരക്കെങ്കില്‍ നവംബറിലത് ഒരു റിയാല്‍ 20 ദിര്‍ഹം ആകും. ഒക്ടോബറില്‍ ഒരു റിയാല്‍ 30 ദിര്‍ഹം ഉണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് ഒരു റിയാല്‍ 25 ദിര്‍ഹമാണ് പുതിയ വില.
ഡീസല്‍ ലിറ്ററിന് ഒരു റിയാല്‍ 15 ദിര്‍ഹമായിരുന്നു പഴയ നിരക്കെങ്കില്‍ നവംബര്‍ മാസത്തെ വില ഒരു റിയാല്‍ 10 ദിര്‍ഹമാണ്. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് അഞ്ച് ദിര്‍ഹമിന്‍റെ വര്‍ധനവാണ് പെട്രോള്‍ വിലയില്‍ ഒക്ടോബര്‍ മാസം രേഖപ്പെടുത്തിയിരുന്നത്.
Adjust Story Font
16

