രണ്ടു മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവ്
അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമതിർത്തിയിലൂടെ ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് പറക്കാനായെക്കുമെന്ന് ആഗോള സുരക്ഷാ ഫോറം 2020 ൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി

ഉപരോധ രാജ്യങ്ങൾ രണ്ടു മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവ്. സൗദി, ബഹ്‌റൈൻ രാജ്യങ്ങൾ വ്യോമ ഉപരോധം അവസാനിപ്പിച്ചേക്കുമെന്ന് റോബർട്ട് ഒബ്രയൻ പറഞ്ഞു. അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ വ്യോമതിർത്തിയിലൂടെ ഖത്തർ എയർവെയ്സ് വിമാനങ്ങൾക്ക് പറക്കാനായെക്കുമെന്ന് ആഗോള സുരക്ഷാ ഫോറം 2020 ൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
''മുഴുവൻ ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്കുള്ളത്. അതിനാൽ തന്നെ ഗൾഫ് മേഖലയിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്നത് അമേരിക്കയുടെ വലിയ താല്പര്യമാണ്. അത് ജി.സി.സി മേഖലയുടെ അഭിവൃധി വർധിപ്പിക്കുകയും വലിയ സാമ്പത്തിക കുതിച്ചു ചാട്ടത്തിന് കാരണമാകുകയും ചെയ്യും.
ഇതിന്‍റെ ആദ്യ പടിയായാണ് സൗദിയും ബഹ്‌റൈനും ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധം അവസാനിപ്പിക്കാൻ തയ്യാറാകുന്നത്'', ഒബ്രയാൻ വ്യക്തമാക്കി. എന്നാൽ യു.എ.ഇ വ്യോമപാത തുറക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചില്ല. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് നേരത്തെ യു.എസ് ഉന്നത നയതന്ത്ര പ്രതിനിധിയും പറഞ്ഞിരുന്നു.
Adjust Story Font
16

