Quantcast

ഖത്തരി ഉല്‍പ്പന്നങ്ങള്‍ക്കായി ഒറ്റ ലോഗോ, പൊതുജനങ്ങള്‍ക്കായി മത്സരമൊരുക്കി വ്യവസായമന്ത്രാലയം

ആകര്‍ഷകമായ ലോഗോ നല്‍കുന്നവര്‍ക്ക് 25,000 റിയാല്‍ സമ്മാനം

MediaOne Logo

  • Published:

    24 Nov 2020 11:57 PM IST

ഖത്തരി ഉല്‍പ്പന്നങ്ങള്‍ക്കായി ഒറ്റ ലോഗോ, പൊതുജനങ്ങള്‍ക്കായി മത്സരമൊരുക്കി വ്യവസായമന്ത്രാലയം
X

ഖത്തര്‍ വിപണിയിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുകളില്‍ പൊതു ലോഗോ പ്രദര്‍ശിപ്പിക്കാന്‍ വ്യവസായമന്ത്രാലയം തീരുമാനിച്ചു.

ഈ ലോഗോ തയ്യാറാക്കുന്നതിനായാണ് പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിനായി പ്രത്യേക നിയമാവലിയും മന്ത്രാലയം പുറത്തിറക്കി. നൂതനവും എന്നാല്‍ ഖത്തരി സംസ്കാരത്തെ അടയാളപ്പെടുത്തുന്നതുമായിരിക്കണം ലോഗോ ഡിസൈന്‍. മറ്റേതെങ്കിലും ഡിസൈനുകളുമായി സാമ്യതയുണ്ടാകരുത്. ഖത്തരി ഉല്‍പ്പന്നം എന്ന പദപ്രയോഗം ലോഗോയില്‍ അറബിയില്‍ ഇംഗ്ലീഷിലും ഉള്‍പ്പെടുത്തണം.

ലോഗോ വിശദാംശങ്ങൾ വ്യക്തമായി കാണണമെന്നും ഇരുണ്ട ചുവപ്പ് നിറം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. കളര്‍, ബ്ലാക്ക് ആന്‍റ് വൈറ്റ് എന്നിങ്ങനെ രണ്ടായി പിഡിഎഫ്, ഈപിഎസ്, പിഎസ്ഡി, പിഎന്‍ജി, എഐ തുടങ്ങി അഞ്ച് ഫോര്‍മാറ്റുകളിലായാണ് ലോഗോ നല്‍കേണ്ടത്. മത്സരത്തിനായി അയക്കുന്ന ഓരോ ലോഗോയുടെ തുടര്‍ന്നുള്ള അവകാശം മന്ത്രാലയത്തിന് മാത്രമായിരിക്കും. ഏറ്റവും നല്ല ലോഗോയ്ക്ക് 25000 റിയാലാണ് സമ്മാനത്തുക.

മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിച്ച് തയ്യാറാക്കിയ ലോഗോ പ്രത്യേകം സീല്‍ ചെയ്ത കവറിലാക്കി വ്യവസായ മന്ത്രാലയത്തിന്‍റെ ലുസൈല്‍ സിറ്റിയിലുള്ള ആസ്ഥാനത്ത് നേരിട്ട് ഏല്‍പ്പിക്കണം. വിലാസം-The Financial and Administrative Affairs Department (Procurement Department), The Ministry of Commerce and Industry in Lusail city, Tower A, fourth floor.

ഡിസംബര്‍ പത്താണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള‍്ക്ക് tendersgroup@moci.gov.qa എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു

TAGS :

Next Story