ഖത്തറിലെ ഇന്ത്യന്‍ സര്‍വകലാശാല ഓഫ് കാംപസ് അടുത്ത വര്‍ഷം മധ്യത്തോടെ
ഡിഗ്രി, പിജി എന്നീ വിഭാഗങ്ങളിലായി നിരവധി കോഴ്സുകള്‍

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഏറെ നാളായി കാത്തിരിക്കുന്ന ഇന്ത്യന്‍ സര്‍വകലാശാല ഓഫ് കാംപസ് അടുത്ത വര്‍ഷം മധ്യത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അംബാസഡര്‍ ഡോ ദീപക് മിത്തല്‍. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് നടപടികള്‍ വൈകുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഗ്രി പിജി വിഭാഗങ്ങളിലായി ബിഎ, ബിഎസ് സി ഉള്‍പ്പെടെ നിരവധി കോഴ്സുകളുണ്ടാകുമെന്നും അംബാസഡര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനെയിലെ സാവിത്രി ഭായ് ഭുലെ സര്‍വകലാശാലയുടെ ഓഫ് കാംപസാണ് ഖത്തറില്‍ സ്ഥാപിക്കുന്നത്. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസ്-ഐഎഎസ് സ്ഥാപനവുമായി സഹകരിച്ചാണ് ഓഫ് കാംപസ് ആരംഭിക്കുന്നത്.
Next Story
Adjust Story Font
16

