റിയാദ് ജിസിസി യോഗത്തിലേക്ക് ഖത്തര്‍ അമീറിന് സൌദി രാജാവിന്‍റെ ക്ഷണം
ഉപരോധവിഷയത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

റിയാദില്‍ വെച്ച് നടക്കുന്ന ജിസിസി കൌണ്‍സില്‍ യോഗത്തിലേക്ക് ഖത്തര്‍ അമീറിന് സൌദി രാജാവിന്‍റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറല്‍ ഡോ നായിഫ് ബിന്‍ ഫലാഹ് അല്‍ ഹജ്റഫ് ദോഹയില്‍ നേരിട്ടെത്തി അമീറിന് സൌദി രാജാവിന്‍റെ ക്ഷണക്കത്ത് കൈമാറി. ജനുവരി അഞ്ചിനാണ് റിയാദില്‍ വെച്ച് ജിസിസി കൌണ്‍സില്‍ യോഗം നടക്കുന്നത്. ഉപരോധ വിഷയത്തില്‍ സുപ്രധാനമായ പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വലിയ പ്രധാന്യത്തോടെയാണ് ജിസിസി യോഗത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ അമീര്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല.
Next Story
Adjust Story Font
16

