ഖത്തറില്‍ കോവിഡ് വാക്സിനുള്ള യോഗ്യതാ പ്രായപരിധി 40 വയസ്സാക്കി കുറച്ചു
ഫൈസറിന് പുറമെ മൊഡേണ വാക്സിനും എല്ലാ സെന്‍ററുകളിലും ലഭ്യം

ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായ പ്രായപരിധി 40 വയസ്സാക്കി കുറച്ചു. നാല്‍പ്പത് വയസ്സോ അതിന് മുകളിലുള്ളതോ ആയ ഏതൊരാള്‍ക്കും ഇനി അവരവരുടെ ഭാഗത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ നിന്നും കുത്തിവെപ്പിനുള്ള അപ്പോയിന്‍മെന്‍റ് ലഭിക്കും. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. ആരോഗ്യപ്രവര്‍ത്തകര്‍, സ്കൂള്‍ ജീവനക്കാര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവരാണ് നിലവില്‍ വാക്സിന് യോഗ്യതയുള്ള മറ്റ് വിഭാഗക്കാര്‍.
ഫൈസര്‍ വാക്സിന് പുറമെ മൊഡേണ കമ്പനിയുടെ വാക്സിന്‍ കൂടി എല്ലാ സെന്‍ററുകളിലും ലഭ്യമായതോടെ രാജ്യത്തെ കുത്തിവെപ്പ് കാമ്പയിന് വേഗത കൂടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ വാക്സിന്‍ നല്‍കാവുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി 16 വയസ്സും മൊഡേണയുടെത് 18 വയസ്സുമാണ്.
Next Story
Adjust Story Font
16

