Quantcast

ആര്‍.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍

ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

MediaOne Logo

  • Published:

    20 March 2021 10:12 AM IST

ആര്‍.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍
X

കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍. കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെ പിന്നീട് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആശുപത്രിയിലുള്ളത്. പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതല ബാലകൃഷ്ണപിള്ളക്കായിരുന്നു. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ബാലകൃഷ്ണപിള്ളയായിരുന്നു.

TAGS :

Next Story