Quantcast

മുഖ്യമന്ത്രി ചെയ്തതും രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണം മരവിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല

MediaOne Logo

  • Published:

    5 March 2021 12:17 PM IST

മുഖ്യമന്ത്രി ചെയ്തതും രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ചെന്നിത്തല
X

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തത്. കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ ഇതുവരെ ഇതിനെതിരെ ഒരു ചെറുവിരലനക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കേസന്വേഷണം മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഢാലോചനകളും നടന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story