Quantcast

രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്തേക്കും

രമേശ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

MediaOne Logo

  • Published:

    16 Feb 2021 5:39 PM IST

രമേശ് പിഷാരടി കോണ്‍ഗ്രസിലേക്ക്; ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്തേക്കും
X

നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പിഷാരടി പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ കേരള യാത്ര ഇന്ന് ഹരിപ്പാട് എത്താനിരിക്കെയാണ് രമേശ് പിഷാരടി വേദിയില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

TAGS :

Next Story