റയല്‍ മാഡ്രിഡിന് സമനില; അത്‍ലറ്റികോ മുന്നോട്ട്
ജയിച്ചിരുന്നെങ്കില്‍ ബാഴ്‍സലോണയെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ റയലിന് കഴിയുമായിരുന്നു

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനില. ഓരോ ഗോളുകളടിച്ചാണ് റയല്‍ സോഴ്‍സിഡാഡും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞത്. ഇതോടെ പോയിന്റ് പട്ടികയില്‍ അത്‍ലറ്റികോ താല്‍കാലികമായെങ്കിലും ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.
55 മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പോര്‍ട്ടുവിലൂടെ റയല്‍ സോഴ്‍സിഡാഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കേ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ സമനില പിടിക്കുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ ബാഴ്‍സലോണയെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ റയലിന് കഴിയുമായിരുന്നു.
അത്‍ലറ്റികോ മാഡ്രിഡ് വില്ലാറയലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
Next Story
Adjust Story Font
16

