കഴക്കൂട്ടത്തും എലത്തൂരിലും കോണ്‍ഗ്രസിന് വിമത ഭീഷണി; കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയിലെ മുഴുവൻ പേരും രാജിവെച്ചു
രാജി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന് പോലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ്. ടി സിദ്ദിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് വ്യക്തമാക്കി.

കഴക്കൂട്ടത്ത് കോൺഗ്രസിന് വിമത ഭീഷണി. എസ്.എസ് ലാലിനെതിരെ വിമത സ്ഥാനാർഥിയെ നിർത്താൻ ഒരു വിഭാഗം നീക്കം തുടങ്ങി. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും.
ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധനാണ് ലാല്‍. ശശി തരൂരാണ് ലാലിനെ കഴക്കൂട്ടത്ത് കൊണ്ടുവന്നതെന്നും സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്നുമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.
എലത്തൂരിലും കോണ്‍ഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർഥിയെ നിർത്തിയേക്കും. സീറ്റ് മാണി സി കാപ്പന്‍റെ പാർട്ടിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ വിമതനെ നിർത്തും. രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് എഐസിസി സെക്രട്ടറി പറഞ്ഞതായി കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. എലത്തൂരിലെ ഡിസിസി, ബ്ലോക്ക്, ജില്ലാ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു
കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചു. രാജി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിന് പോലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ്. ടി സിദ്ദിഖിനെ കൽപ്പറ്റയിൽ അംഗീകരിക്കില്ലെന്നും കർഷക കോൺഗ്രസ് വ്യക്തമാക്കി.
ഇരിക്കൂര്‍ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ രാജി വെച്ചതോടെ കണ്ണൂരില്‍ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. യുഡിഎഫ് ജില്ലാ ചെയർമാന്‍റെയും ഭാരവാഹികളുടെയും രാജി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കും. പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും മത്സരിക്കാനില്ലെന്ന എ ഗ്രൂപ്പിന്റെ തീരുമാനവും യുഡിഎഫിനെ പ്രതിസന്ധിയിലാക്കും.
Adjust Story Font
16

